പഞ്ചായത്ത് ഓഫീസിലെ കോൺഫെറൻസ് ഹാളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചു താൽക്കാലികജീവനക്കാരിക്ക് പരുക്ക്



എരുമേലി :എരുമേലി പഞ്ചായത്ത് ഓഫീസിലെ കോൺഫെറൻസ് ഹാളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന  ബാറ്ററി പൊട്ടിത്തെറിച്ചു താൽക്കാലികജീവനക്കാരി അഞ്ജലിക്ക് പരിക്ക് .ഇവരെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്ന്  12 മണിയോടെയാണ് സംഭവം .പരിക്ക് സരമുള്ളതല്ല എന്ന് അധികൃതർ അറിയിച്ചു .പഞ്ചായത്തിൽ എം എൽ എയുടെ സാന്നിധ്യത്തിൽ ജലജീവൻ മിഷൻ യോഗം നടക്കുന്നതിനിടെയാണ് ബാറ്ററി പൊട്ടിത്തെറിച്ചത്
Previous Post Next Post