പെഡല്‍ ബോട്ടില്‍ ഉല്ലാസയാത്ര നടത്തവേ അപകടം : കുവൈറ്റില്‍ രണ്ടു മലയാളികള്‍ മരിച്ചു




പെഡല്‍ ബോട്ടില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയില്‍ അപകടമുണ്ടായി ലുലു മണി എക്‌സ്‌ചേഞ്ച് ജിവനക്കാരായ രണ്ട് മലയാളികള്‍ മരിച്ചു.
കണ്ണൂര്‍ സ്വദേശിയായ സുകേഷ് (44), പത്തനംതിട്ട, തിരുവല്ല നിരണം, കടപ്ര -മാന്നാർ മോഴശേരിയില്‍ ജോസഫ് മത്തായി(ടിജോ 30)എന്നിവരാണ് മരിച്ചത്.

സുകേഷ് ലുലു മണി എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും, ടിജോ അക്കൗണ്ട് അസിസ്റ്റന്‍റ് മാനേജരുമായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.
ഖൈറാന്‍ റിസോര്‍ട്ട് മേഖലയില്‍ വച്ചായിരുന്നു സംഭവം. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി കമ്പനി അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.
أحدث أقدم