ചിങ്ങവനം കുറിച്ചി ഔട്ട് പോസ്റ്റിൽ വാഹനം തട്ടിയതിന്റെ പേരിൽ യുവതിക്ക് നേരെ അതിക്രമം മൂന്നുപേർ അറസ്റ്റിൽ

ചിങ്ങവനം : വാഹനം തട്ടിയതിന്റെ പേരിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയതിന് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ ഭാഗത്ത് ഓമണ്ണിൽ വീട്ടിൽ സുഭാഷ് മകൻ അനന്തു (22), ചങ്ങനാശ്ശേരി തൃക്കൊടിത്താനം പാറപ്പറമ്പിൽ വീട്ടിൽ ബാബു മകൻ വിഷ്ണു എന്ന് വിളിക്കുന്ന പ്രവീൺ കുമാർ (23), ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി ഭാഗത്ത് കല്ലുംകുളം വീട്ടിൽ വിനോദ് മകൻ നന്ദു വിനോദ് (21) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കൾ ഇന്നലെ രാവിലെ 10.30 മണിയോടുകൂടി കുറിച്ച് ഔട്ട് പോസ്റ്റ് ഭാഗത്ത് വെച്ച് ഇവർ പാർക്ക് ചെയ്ത കാർ മുൻപോട്ട് എടുക്കുന്ന സമയത്ത്  തിരുവല്ല കോയിപ്പുറം സ്വദേശിനിയായ യുവതിയുടെ കാറിൽ ഇടിക്കുകയും തുടർന്ന് യുവതിയുമായി വാക്കേറ്റം ഉണ്ടാവുകയും, ഇവരെ ചീത്ത വിളിക്കുകയും കയ്യില്‍ കടന്നുപിടിച്ച്  മര്യാദലംഘനം  നടത്തുകയുമായിരുന്നു. യുവതിയുടെ പരാതിയെ  തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇവരെ മൂന്നുപേരെ പിടികൂടുകയുമായിരുന്നു. ഇവരിൽ അനന്തു, പ്രവീൺകുമാർ എന്നിവർ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി ആർ, എസ്.ഐ അലക്സ്, സി.പി.ഓ മാരായ സതീഷ്, സലമോൻ, മണികണ്ഠൻ ,പ്രകാശ്‌ കെ.വി എന്നിവർ ചേർന്നാണ്  യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post