കൊച്ചി : ഒമാൻ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശി അഖിൽ കുമാറിനെയാണ് യുവതിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ അഖിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കടന്നുപിടിച്ചുവെന്നുമാണ് യുവതിയുടെ പരാതി.