എറണാകുളത്ത് നിന്നും പുറപ്പെട്ട കുമളി ഡിപ്പോയിലെ കെ.സ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ (KL 15 A 0456, RSC 891) ഡ്രൈവറും കണ്ടക്ടറും തമ്മിൽ വഴക്ക് : യാത്രക്കാർ വലഞ്ഞു.

എറണാകുളത്ത് നിന്നും പുറപ്പെട്ട കുമളി ഡിപ്പോയിലെ കെ.സ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ (KL 15 A 0456, RSC 891) ഡ്രൈവറും കണ്ടക്ടറും തമ്മിൽ വഴക്ക് : യാത്രക്കാർ വലഞ്ഞു.
ഡ്രൈവറും കണ്ടക്ടറും തമ്മിൽ ഉണ്ടായ വാക്കേറ്റം മൂലം സ്ത്രീകൾ ഉൾപ്പെടെ ഉള്ള യാത്രക്കാർക്ക് വളരെ വൈകിയാണ് എത്തേണ്ട സ്ഥലങ്ങളിൽ എത്തുവാൻ കഴിഞ്ഞത്. അവർ തമ്മിൽ ഉണ്ടായ വഴക്കിൻ്റെ സത്യാവസ്ഥ യാത്രക്കാർക്ക് അറിവില്ലെങ്കിലും വഴക്ക് ഉച്ചസ്ഥായിയിൽ ആയപ്പോൾ യാത്രക്കാരും ഭയന്ന് പോയി. ഇവരുടെ സൗന്ദര്യ പിണക്കം നിമിത്തം പിന്നീട് ഡ്രൈവർ മനപൂർവ്വമായി വളരെ ഇഴഞ്ഞാണ് വണ്ടി ഓടിച്ചത്.
3.05 ന് എറണാകുളത്ത് നിന്നും എടുത്ത വണ്ടി 4.55 ന് കോതമംഗലത്ത് എത്തിയെങ്കിലും തുടർന്നുണ്ടായ വഴക്കിനെ തുടർന്ന് ഫാസ്റ്റ് സർവീസ് കുമളി വരെ ഇഴഞ്ഞ് എത്തി. കോതമംഗലത്ത് നിന്നും 5:10 ന് എടുത്ത വണ്ടി കുമളിയിൽ എത്തിയത് 9.43 ന്. ചെറുതോണി പാലത്തിന് അരികെ നിന്നും അഞ്ച് പേര് വണ്ടിക്ക് കൈ കാണിച്ചെങ്കിലും നിറുത്തുവാൻ ഡ്രൈവർ തയ്യാറായില്ല. എറണാകുളത്ത് നിന്നും വന്ന പൗർണ്ണമി ബസിന് സൈഡ് കൊടുത്ത് കയറ്റി വിടുകയും ചെയ്തു.

കട്ടപ്പന സ്റ്റാൻ്റിൽ ബസ് വന്ന് വളരെ സമയം കിടന്നപ്പോൾ യാത്രക്കാർ ചോദ്യം ചെയ്തു. കണ്ടക്ടർ പലവട്ടം ബെൽ മുഴക്കിയെങ്കിലും ഡ്രൈവർ പുറത്ത് തന്നെ നിലയുറപ്പിച്ചു. ഈ സമയമെല്ലാം യാത്രക്കാർക്ക് ക്ഷമ കെട്ട് പല ഓഫീസ് കളിലും വിളിക്കുകയും ചെയ്തു.പക്ഷെ എവിടെ നിന്നും യാത്രക്കാർക്ക് ആശ്വാസകരമായ ഒരു മറുപടിയും ലഭിച്ചില്ല.
Previous Post Next Post