കമഴ്ന്നു വീഴാൻ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമർന്നു; U K യിൽ മലയാളി ദമ്പതികളുടെ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം


ലണ്ടൻ: യുകെയിൽ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കമഴ്ന്നു വീഴാൻ ശ്രമിക്കുന്നതിനിടെ new born കിടക്കയിൽ മുഖം അമർന്നു ശ്വാസം മുട്ടിയാണു മരണമെന്നാണു റിപ്പോർട്ട്. കോട്ടയം പാലാ രാമപുരം സ്വദേശികളായ ജിബിൻ – ജിനു ദമ്പതികളുടെ മകൻ ജെയ്‍‍ഡൻ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു സംഭവം. മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്‍ലിലാണ് ഇവർ താമസിക്കുന്നത്. അപകടവിവരം അറിഞ്ഞയുടൻ ആംബുലൻസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ അമ്മ ജിനു റോയൽ ഓൾഡ്ഹാം ആശുപത്രിയിലെ നഴ്സാണ് . പ്രസവത്തിനായി നാട്ടിൽ പോയിരുന്ന ദമ്പതികൾ ഏതാനും ആഴ്ച മുമ്പാണ് യു.കെയിൽ തിരിച്ചെത്തിയത്. കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ജിബിൻ – ജിനു ദമ്പതികൾക്ക് മൂത്ത രണ്ട് പെൺമക്കൾ കൂടിയുണ്ട്. പ്രിസ്റ്റണിലെ മലയാളികളായ ജോജിയുടെയും സിനിയുടെയും രണ്ടുവയസുള്ള ഏകമകൻ ജോനാഥൻ ജോജിയുടെ മരണവാർത്തയുടെ ഞെട്ടലിലിൽനിന്നും മലയാളി സമൂഹം മോചിതരാകുന്നതിനു മുമ്പേയാണ് ഇപ്പോൾ മാഞ്ചസ്റ്ററിൽ നിന്ന് മറ്റൊരു വേദനിപ്പിക്കുന്ന വാർത്ത കൂടി എത്തുന്നത്. പനിയെ തുടർന്ന് ഇക്കഴിഞ്ഞ ഡിസംബർ മുതൽ ജോനാഥൻ പ്രസ്റ്റൺ ഹോസ്‍പിറ്റലിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജോനാഥന്റെ മരണം
أحدث أقدم