കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരിക്ക്

കുട്ടിക്കാനത്തിന് സമീപം തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പതിനഞ്ച് യാത്രക്കാർക്ക് പരുക്കേറ്റു. വളഞ്ഞങ്ങാനം വളവിലാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറടക്കം 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അമിത വേഗതയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.
Previous Post Next Post