ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ് യുവാക്കള്‍ മരിച്ചു. കല്യാണ്‍ റോഡ് സ്വദേശികളായ അരുണ്‍കുമാര്‍ (23), ശ്രീരാഗ് (22)എന്നിവരാണ് മരിച്ചത്. നീലേശ്വരം അടുക്കത്ത് പറമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഇരുവരേയും ഉടനെ നീലേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Previous Post Next Post