സ്ത്രീ വേഷത്തിലെത്തി, തുണിക്കടയില്‍ ഉടമയുടെ തലയില്‍ കത്രിക കൊണ്ട് കുത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി



കടയുടമയെ ആക്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടിയപ്പോൾ
 

തൃശൂര്‍: കുന്നത്തങ്ങാടിയില്‍ തുണിക്കടയില്‍ കയറി കത്രിക കൊണ്ട് കടയുടമയുടെ തലയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ അരിമ്പൂര്‍ സ്വദേശി രമയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വരുന്നു.

കുന്നത്തങ്ങാടിയിലെ പ്രഭ എന്ന വസ്‌ത്രോല്‍പ്പന്ന കടയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. മോഷ്ടാവുമായുള്ള മല്‍പ്പിടിത്തത്തിനിടെ, യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

വസ്ത്രം വാങ്ങാന്‍ എന്ന വ്യാജേനയാണ് മോഷ്ടാവ് കടയില്‍ എത്തിയത്. ചുരിദാര്‍ ധരിച്ച് സ്ത്രീ വേഷത്തിലാണ് ഇയാള്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. അന്തിക്കാട് പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

أحدث أقدم