'ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ മഞ്ഞക്കല്ലുകൾ തുലഞ്ഞു' - സുരേഷ് ഗോപി


 തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേ ഭാരത് ട്രെയിന്‍ വന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. 

കെ റെയിലുമായി ബന്ധപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാരിനെ സുരേഷ് ഗോപി പരോഷമായി വിമര്‍ശിച്ചത്. ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ കുറച്ച് മഞ്ഞക്കല്ലുകള്‍ തുലഞ്ഞതായി വന്ദേ ഭാരതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.

'ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ കുറച്ച് മഞ്ഞക്കല്ലുകള്‍ അങ്ങ് തുലഞ്ഞു. അതുതന്നെയാണ് ഏറ്റവും വലിയ ഐശ്വര്യം.'- സുരേഷ് ഗോപിയുടെ വാക്കുകള്‍. വന്ദേ ഭാരത് വന്നതോടെ ഇനി കെ റെയിലിന്റെ ആവശ്യമില്ല എന്നാണ് സുരേഷ് ഗോപി പരോക്ഷമായി സൂചിപ്പിച്ചത്. കെ റെയിലിന് ബദല്‍ എന്ന നിലയിലാണ് വന്ദേ ഭാരതിനെ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. 

എന്നാല്‍ ഇത് രണ്ടും രണ്ടാണെന്നും അതിവേഗത്തില്‍ എത്താന്‍ കെ റെയില്‍ തന്നെ വേണമെന്ന നിലപാടിലാണ് സിപിഎം. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കെ റെയിലിന്റെ നടപടികളുമായി മുന്നോട്ടുപോകുമെന്നും സിപിഎം വ്യക്തമാക്കുന്നു.
Previous Post Next Post