ചാലുകുന്ന് സിഎസ്ഐ മധ്യകേരള മഹാ ഇടവകയുടെ ആസ്ഥാന മന്ദിരത്തിന്റെ കവാടത്തിന് എതിർ വശത്തായാണ് അപകടമുണ്ടായത്. അവിടെ നിന്നു തിരുനക്കരയിലക്ക് ഉള്ള ശ്രീനിവാസ അയ്യർ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് കാർ തലകീഴായി കിടക്കുന്നത്.
കോട്ടയത്തുനിന്നു കുമരകം / ചുങ്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബാരിക്കേഡ് തകർത്ത് തിരുനക്കരയിലേക്കുള്ള റോഡിലേക്ക് മറിയുകയായിരുന്നു.
ഒരു സ്ത്രീയാണ് വണ്ടിയോടിച്ചിരുന്നതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു. ഇവരേയും കൂടെ ഉണ്ടായിരുന്നയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.