തിരുവനന്തപുരം : സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാർത്ഥികളുടെ യൂണിഫോം പരിഷ്‌കരിക്കുന്നു.
ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
ഗവ. മെഡിക്കൽ കോളേജിലേയും ഡി.എച്ച്.എസ്-ന്റെ കീഴിലുള്ള നഴ്സിംഗ് സ്‌കൂളുകളിലേയും വിദ്യാർത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്. ഇതിനായി പ്രൊപ്പോസൽ സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി.
അടുത്ത അദ്ധ്യായന വർഷം മുതലായിരിക്കും പുതിയ യൂണിഫോം നടപ്പിക്കുന്നത്. അടുത്ത അദ്ധ്യായന വർഷം മുതൽ പുതിയ യൂണീഫോം പ്രാബല്യത്തിൽ വരിക.