തിരുവനന്തപുരം : ഒരുമാസം നീണ്ട റംസാൻ വ്രതാനുഷ്ഠാനം പൂർത്തിയാക്കി വിശ്വാസികൾ
ഈദുൽ ഫിത്തർ ആഘോഷത്തിലേക്ക് കടന്നു.
സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയുമെന്ന നന്മ ഉയർത്തിപ്പിടിച്ച് ആത്മ സമർപ്പണത്തിന്റെ ഓർമ്മയിലാണ് ആഘോഷങ്ങൾ.
പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക പെരുന്നാൾ നിസ്കാരം ആരംഭിച്ചു.
അന്നപാനീയങ്ങൾ വെടിഞ്ഞുള്ള വ്രതം, ഖുർആൻ പാരായണം, ദാനധർമങ്ങൾ എന്നിങ്ങനെ മുപ്പത് ദിവസത്തെ അച്ചടക്കമുള്ള ജീവിതം തുടർന്നുള്ള ദിവസങ്ങളിലും നിലനിർത്തുമെന്ന് പ്രതിജ്ഞ ചെയ്താണ് വിശ്വാസികൾ പെരുന്നാളിലേക്ക് കടക്കുന്നത്.
പരസ്പരം ആശ്ലേഷിച്ചും ബന്ധുവീടുകൾ സന്ദർശിച്ചും സ്നേഹം പങ്കിട്ടാണ് ആഘോഷങ്ങൾ നടക്കുക.