കായംകുളം : കൃഷ്ണപുരം ലവൽ ക്രോസിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി അപകടം. മാവേലിക്കരയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോയ കാർ വളവ് തിരിഞ്ഞപ്പോൾ മറ്റൊരു വണ്ടി പിന്നിലടിക്കുകയും നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അപകടത്തിൽ ആളപായമില്ല