ഡാളസ്: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്‌ളോറിഡായിലെ മയാമിയില്‍ വെച്ച് നവംബര്‍ 2, 3, 4 തീയതികളില്‍ നടത്തപ്പെടുന്ന 10-ാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ഡാളസ് ചാപ്റ്റർ കിക്കോഫ് സമ്മേളനത്തിൽ പങ്കെടുക്കുവാനായി മോൻസ് ജോസഫ് എംഎൽഎ, മാണി സി. കാപ്പൻ എംഎൽഎ, പി. ആർ സുനിൽ എന്നിവർ നാളെ ഡാളസിൽ എത്തിച്ചേരുന്നു.

adpost
ഏപ്രില്‍ 25 ചൊവ്വാഴ്ച വൈകിട്ട് 6.30ന് ഡാളസിലെ കേരളാ അസ്സോസിയേഷന്‍ ഹാളില്‍ (3821, Broadway Blvd, Garland, TX. 75043) വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ മുന്‍മന്ത്രിയും കടുത്തുരുത്തി  എംഎല്‍എയുമായ ശ്രീ. മോന്‍സ് ജോസഫ്, പാല എംഎല്‍എ ശ്രീ. മാണി സി. കാപ്പന്‍, കൈരളി ചാനലിന്റെ നോര്‍ത്ത് ഇന്ത്യാ ഹെഡും, സീനിയര്‍ ന്യൂസ് എഡിറ്ററുമായ പി.ആര്‍. സുനില്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും.

ചടങ്ങില്‍ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം, അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ്, നാഷണൽ അഡ് വൈസറി ബോർഡ് അംഗവും മുൻ പ്രസിഡന്റും ആയ മധു കൊട്ടാരക്കര, ജോയിന്റ് സെക്രട്ടറി സുധാ പ്ലാക്കാട്ട്, ഹ്യുസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല, സെക്രട്ടറി ഫിന്നി രാജൂ, ജിജു കുളങ്ങര കൂടാതെ ഡാളസിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തുള്ള പ്രമുഖർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും.

നിയമസഭാ സമാജികരും മാധ്യമ പ്രവർത്തകരും ഒത്തുകൂടുന്ന ഈ ചടങ്ങിൽ സംവാദനത്തിനുള്ള അവസരവും ഉണ്ടായിരിക്കും. കൂടാതെ മയാമിയിൽ വെച്ച് നടത്തപ്പെടുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ഡാളസിൽ നിന്നും പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷനും സ്‌പോണ്‍സര്‍ഷിപ്പും സമ്മേളനത്തിൽ വെച്ച് സ്വീകരിക്കും. ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി എസ്. രാമപുരം, സെക്രട്ടറി സജി സ്റ്റാര്‍ലൈന്‍, ട്രഷറാര്‍ തോമസ് കോശി, വൈസ് പ്രസിഡന്റ് രവികുമാര്‍ എടത്വാ, ജോയിന്റ് സെക്രട്ടറി മാര്‍ട്ടിന്‍ വിലങ്ങോലിൽ, ചാപ്റ്റർ ഉപദേശക സമിതി അംഗങ്ങളായ എബ്രഹാം തോമസ്, ജോസ് പ്ലാക്കാട്ട് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.നാളെ (ചൊവ്വാഴ്ച) വൈകിട്ട് 6.30 ന് ഡാളസിലെ ഗാർലന്റിലുള്ള കേരള അസോസിയേഷൻ ഹാളിൽ വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പ്രസ്സ് ക്ലബ് ഡാളസ് പ്രസിഡന്റ് ഷാജി എസ്. രാമപുരം, സെക്രട്ടറി സജി സ്റ്റാർലൈൻ എന്നിവർ അറിയിച്ചു.
Previous Post Next Post