കുവൈത്തിൽ സ്വയം വെടിയുതിർത്ത് യുവതി ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി; കുവൈത്തിൽ സ്വയം വെടിയുതിർത്ത് യുവതി ആത്മഹത്യ ചെയ്തു. അൽ റൗദയിലെ വീട്ടിൽ വച്ച് കുവൈത്തി യുവതിയാണ് ആത്മഹത്യ ചെയ്തത്. പിതാവിന്റെ ലൈസൻസുള്ള തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നെന്നാണ് വിവരം. അൽ റൗദ പ്രദേശത്ത് വീടിനുള്ളിൽ യുവതി ആത്മഹത്യ ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ ക്യാപിറ്റൽ ​ഗവർണറേറ്റിലെ ഉദ്യോ​ഗസ്ഥരും പൊലീസും സ്ഥലത്തെത്തി. വീട് പരിശോധിച്ചപ്പോൾ റൂമിൽ മരിച്ച് കിടക്കുന്ന യുവതിയെയാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ഉപയോ​ഗിച്ച തോക്കും മൃതദേഹത്തിനടുത്തു നിന്ന് കണ്ടെത്തി. ഫോറൻസിക് തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി
أحدث أقدم