യുഎഇയിലെ ഖോർഫക്കാനിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു

യുഎഇ: ഖോർഫക്കാനിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു. കാസർ​ഗോഡ് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് (38) മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

കുട്ടിയുടെ പരുക്ക് ​​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
Previous Post Next Post