ആലപ്പുഴ : മദ്യലഹരിയിൽ ഗൃഹനാഥൻ വീടിന് തീയിട്ടു. പുളിങ്കുന്ന് പഞ്ചായത്ത് പതിനാലാം വാർഡിൽ അനു സാദനത്തിൽ ഗോപിക്കുട്ടൻ ആചാരിയാണ് സ്വന്തം വീടിന് തീയിട്ടത്. രാത്രി 10മണിയോടെയായിരുന്നു സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വീട് പൂർണമായി കത്തി നശിക്കുന്നതിനു മുന്നേ തീയണക്കാൻ സാധിച്ചു. മേൽക്കൂര പൂർണമായി കത്തി നശിച്ചു. മദ്യലഹരിയിൽ ഇയാൾ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാകാറുള്ളതായി നാട്ടുകാർ പറഞ്ഞു. പുളിങ്കുന്ന് പൊലീസും ചങ്ങനാശേരിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
മദ്യലഹരിയിൽ ഗൃഹനാഥൻ സ്വന്തം വീടിന് തീയിട്ടു ഇന്നലെ രാത്രി 10:30 ന് ആയിരുന്നു സംഭവം
ജോവാൻ മധുമല
0