കൊല്ലം : കൊല്ലത്ത് ഉളിയക്കോവിലില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഗോഡൗണ്‍ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു.
ഇന്നലെ രാത്രിയാണ് തീപിടിത്തം ഉണ്ടായത്.
തീ നിയന്ത്രണ വിധേയമാക്കാന്‍ ഫയര്‍ ഫോഴ്‌സ് നന്നേ പാടുപെട്ടു. പത്ത് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളാണ് തീ അണയ്ക്കാനുള്ള പരിശ്രമത്തിൽ പങ്കെടുത്തത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.