മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ കെട്ടിയിട്ട് മർദ്ദിച്ചു സംഭവം സാക്ഷര കേരളത്തിൽ


പാലക്കാട്: മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ കെട്ടിയിട്ട് മർദ്ദിച്ചു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. 17 വയസുള്ള പട്ടികജാതിക്കാരനായ കുട്ടിക്കാണ് മർദ്ദനമേറ്റത്. പരമശിവം, ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് 17കാരനെ മൂന്ന് പേരും മർദ്ദിച്ചത്. സംഭവത്തിൽ ഇന്ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി.
Previous Post Next Post