കരിമ്പ് ജ്യൂസ് മെഷിനുള്ളിൽ കൈകുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി


കോഴിക്കോട് :  കരിമ്പ് ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളിൽ കൈ കുടുങ്ങിയ ആളെ മുക്കം അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെ ഓടത്തെരുവിലാണ് സംഭവം. ഉത്തർപ്രദേശിലെ അലഹബാദ് സ്വദേശി ദീപക് (22) ആണ് അപകടത്തിൽ പെട്ടത്. ജ്യൂസ് ഉണ്ടാക്കുന്നതിനിടയിൽ വലതു കൈ മെഷീനുള്ളിലെ പൽചക്രത്തിനിടയിൽ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ ഉടനെ മുക്കം അഗ്നി രക്ഷാ സേന സംഭവസ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടറിന്റെയും സ്പ്രഡറിന്റെയും സഹായത്തോടെ മെഷീന്റെ ഭാഗം മുറിച്ചു മാറ്റി ആളെ രക്ഷപ്പെടുത്തുകയായിരുന്നു.*
Previous Post Next Post