മഹാത്മ ഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി (89) അന്തരിച്ചു. മഹാരാഷ്‌ട്രയിലെ കോലാപ്പുരില്‍ വെച്ചായിരുന്നു അന്ത്യം. 1934 ഏപ്രില്‍ 14ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ മണിലാല്‍ ഗാന്ധിയുടെയും സുശീല മഷ്‌റുവാലയുടെയും മകനായി ജനിച്ചു. എഴുത്തുകാരനും സാമൂഹിക–രാഷ്‌ട്രീയ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.