തിരുവനന്തപുരം:eസന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ. ഗൂഢാലോചനയിൽ ഗിരികുമാറിന് പ്രധാനപങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
ഈ കേസില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി രാവിലെ അറസ്റ്റിലായിരുന്നു. കരുമംകുളം സ്വദേശി ശബരിയാണ് ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്.
ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്താണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. കേസില്‍ ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.