ആലപ്പുഴ : ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം .
തൈക്കാട്ടുശ്ശേരി മാക്കേക്കവലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ 10.30യോടെയാണ് അപകടം നടന്നത്. പള്ളിപ്പുറം സ്വദേശി ബാബുവിൻ്റെ മകൻ വിസ്മൽ ബാബു (24), പ്രമോദിൻ്റെ മകൻ പ്രണവ് (23) എന്നിവരാണ് മരിച്ചത്. പ്രണവ് പ്രകാശിനാണ് ഗുരുതരമായി പരിക്കേറ്റത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം തട്ടി നിയന്ത്രണം വിട്ട് സ്വാകാര്യ ബസിന്റെ അടിയിൽപ്പെടുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.