എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിനൊപ്പം മാര്‍ക്കും ചേര്‍ത്തേക്കും; സര്‍ക്കാര്‍ തിതീരുമാനം ഉടൻ



 തിരുവനന്തപുരം : എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് കൂടി ചേര്‍ക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍.

ഫലപ്രഖ്യാപനത്തിനൊപ്പം മാര്‍ക്ക് ലിസ്റ്റ് കൂടി നല്‍കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഈ വര്‍ഷം തന്നെ ഇത് നടപ്പാക്കാന്‍ കഴിയുമോ എന്നും സര്‍ക്കാ‌ര്‍ ആലോചിക്കുന്നുണ്ട്.

സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

നിലവില്‍ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡ് മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കൂടി രേഖപ്പെടുത്തണമെന്ന ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഈ മാസം 20നും പ്ലസ്ടു ഫലം 25നും പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.


Previous Post Next Post