കോട്ടയം*കടുത്തുരുത്തിയില്‍ സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അരുണ്‍ വിദ്യാധരനായുള്ള തെരച്ചില്‍ തുടരുന്നു.
ഇയാള്‍ കോയമ്പത്തൂരില്‍ ഉള്ളതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊലീസിന്റെ കൂടി സഹായത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
അരുണിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ആവുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രാദേശിക സഹായത്തോടെയാണ് അരുണ്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസ് കരുതുന്നത്.
സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാനാവാത്തതോടെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമതിയാണ് അരുണിനെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്.
അരുണിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആതിരയുടെ കുടുംബം ഉന്നയിക്കുന്നത്.അരുണ്‍ വിദ്യാധരന്‍ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീ ഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്‌റുമായ ആശിഷ് ദാസ് പറഞ്ഞു. ഒളിവില്‍ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകള്‍ ഇട്ട് തുടങ്ങിയതെന്നും ആശിഷ് ദാസ് പറഞ്ഞു.