മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഇടവക പെരുന്നാളായ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് കൊടിയേറി
മേയ് 4 മുതൽ 6 വരെയാണ് പെരുന്നാൾ. 4ന് വൈകിട്ട് 5ന് ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ സന്ധ്യാപ്രാർത്ഥന, 6ന് കലാപരിപാടികൾ തുടർന്ന് സ്നേഹവിരുന്ന്. 8ന് മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിൽ പുതിയതായി ആരംഭിക്കുന്ന “ജെറിയാട്രിക് വാർഡിന്റെ ഉദ്ഘാടനം പി.യു. തോമസ് (നവജീവൻ ട്രസ്റ്റ്, ആർപ്പൂക്കര) നിർവഹിക്കും. ഐസക് മോർ ഒസ്താത്തിയോസ് അധ്യക്ഷത വഹിക്കും. പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ, ഹോസ്പിറ്റൽ പ്രസിഡന്റ് ഫാ. ജെ. മാത്യു മണവത്ത്, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, കത്തീഡ്രൽ ട്രസ്റ്റി ബിനോയി ഏബ്രഹാം എന്നിവർ പ്രസംഗിക്കും. 8.30ന് ഫാ. സേവേറിയോസ് തോമസ് നയിക്കുന്ന ഗാനസന്ധ്യ.
5ന് രാവിലെ 6.30ന് പ്രഭാതപ്രാർത്ഥന, 7ന് അഞ്ചിന്മേൽ കുർബ്ബാന. 10.30ന് ധ്യാനം - ഫാ. ഗ്രിഗർ പള്ളിക്കര, വൈകിട്ട് 5ന് ഇടവക മെത്രാപ്പോലീത്തയും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ സന്ധ്യാപ്രാർത്ഥന. തുടർന്ന് നടവിളക്ക് വയ്ക്കൽ. 6.30ന് വയലിൻ & ചെണ്ടമേളം ഫ്യൂഷൻ (കേരളീയ പ്രാചീന നാടൻ കലാവേദി പത്തനംതിട്ട). രാത്രി 9ന് റാസ, ആശിർവ്വാദം തുടർന്ന് റാസായുടെ ഭാഗമായുള്ള ആകാശ വിസ്മയം മാർഗംകളി, പരിചമുട്ടുകളി. പ്രധാന പെരുന്നാൾ ദിനമായ 6ന് രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന, 8.30ന് മൂന്നിന്മേൽ കുർബ്ബാന - ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ അത്താനിയോസിന്റെ പ്രധാന കാർമ്മിത്വത്തിൽ. 11.30ന് വെച്ചൂട്ട്. ഉച്ചകഴിഞ്ഞ് 2ന് പ്രദക്ഷിണം, ആശിർവ്വാദം, നേർച്ചവിളമ്പ്.പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവകവികാരി ഇ.ടി. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പാ ഇട്ട്യാടത്ത്, കെ. കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് എബ്രഹാം കോർ എപ്പിസ്‌കോപ്പ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. ജെ മാത്യൂസ് മണവത്ത്, ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, എന്നിവർ പ്രധാന കാർമ്മികത്വം വഹിക്കും പെരുന്നാൾ ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ട്രസ്റ്റി ബിനോയി ഏബ്രഹാം, എം.ഐ. ജോസ്, ബിനു ടി. ജോയി, സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം എന്നിവർ നേതൃത്വം നൽകും.