ന്യൂഡല്‍ഹി : മരുന്ന് വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ, പാഞ്ഞെത്തിയ ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച് യുവാവ് മരിച്ചു.
പലചരക്കുകട നടത്തുന്ന അജയ് ഗുപ്ത(36)യാണ് മരിച്ചത്. കാര്‍ ഉടമയായ 28കാരിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
ഞായറാഴ്ച മോട്ടി ബാഗില്‍ മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം. ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാര്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. അശോക് വിഹാര്‍ സ്വദേശിനിയായ യുവതിയാണ് കാര്‍ ഓടിച്ചിരുന്നത്. ആര്‍ക്കിടെക്ട് ആയ ഇവര്‍ ഗ്രേറ്റര്‍ കൈലാഷിലെ പാര്‍ട്ടി കഴിഞ്ഞ് കാറില്‍ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ അജയ് ഗുപ്തയെയും കാര്‍ ഓടിച്ചിരുന്ന യുവതിയെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അജയ് ഗുപ്തക്ക് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഗതാഗത നിയമം ലംഘിച്ച് വാഹനം ഓടിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്.