ചെങ്ങന്നൂർ ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ബിജുമോൻ ഡ്യൂട്ടിക്കിടെ മരണപ്പെട്ടു. ഡ്യൂട്ടിക്കിടയിൽ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇസിജിയിൽ വ്യത്യാസം ഉണ്ടെന്നറിയച്ചനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെങ്ങന്നൂർ കല്ലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഡ്യൂട്ടിക്കിടെ മരണപ്പെട്ടു
Jowan Madhumala
0
Tags
Top Stories