ഇപിഎഫ്ഒ: ഉയർന്ന പെൻഷന് ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി വീണ്ടും നീട്ടി


 
 ന്യൂഡല്‍ഹി : ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ ലഭിക്കുന്നതിന് ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി വീണ്ടും നീട്ടി. ജൂണ്‍ 26 വരെയാണ് സമയപരിധി നീട്ടിയത്. മെയ് മൂന്നിന് സമയപരിധി അവസാനിക്കാനിരിക്കേയാണ് ഇപിഎഫ്ഒയുടെ നടപടി.

അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് സമയം നീട്ടിത്തരണമെന്ന് തൊഴിലുടമകളും മറ്റും അഭ്യര്‍ഥിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി.  

സുപ്രീംകോടതി നല്‍കിയ 4 മാസ കാലാവധി അവസാനിക്കാനിരിക്കെ മാസങ്ങള്‍ക്ക് മുന്‍പാണ് നിലവില്‍ ജീവനക്കാരായവര്‍ അടക്കമുള്ളവര്‍ക്ക് ഹയര്‍ ഓപ്ഷന് അപേക്ഷിക്കാന്‍ മെയ് 3 വരെ സമയം നല്‍കിയത്.

Previous Post Next Post