ഓൺലൈൻ വഴി ഓർഡർ ചെയ്ത 500 രൂപയുടെ പഴ്സിസിനു പകരം കിട്ടിയത് 10 രൂപയുടെ കുപ്പിവെള്ളം ,,സംഭവം ആലപ്പുഴയിൽ



ആലപ്പുഴ- അരൂര്‍ സ്വദേശി ജെറി വര്‍ഗീസ് ഭാര്യക്ക് വേണ്ടി ഓൺലൈൻ വഴി ഓർഡർ ചെയ്ത 500 രൂപയുടെ പഴ്സാണ്. ഒരാഴ്ച മുന്‍പാണ് യുവാവ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റ് വഴി പഴ്സിന് ഓര്‍ഡര്‍ നല്‍കുന്നത്. ഗുജറാത്തിലെ സൂറത്തിലുള്ള ഒരു കമ്പനിയില്‍ നിന്നുമാണ് പഴ്സിന് ഓര്‍ഡര്‍ നല്‍കുന്നത്. എന്നാല്‍ ഇന്ന് വൈകീട്ട് ഓര്‍ഡര്‍ ലഭിച്ച ശേഷം തുറന്നു നോക്കിയപ്പോഴാണ് പഴ്സിന് പകരം വന്നത് പത്ത് രൂപയുടെ ഒരു കുപ്പി വെള്ളമാണെന്ന് യുവാവിന് മനസിലായത്.

സംഭവത്തില്‍ യുവാവ് ഉടന്‍ തന്നെ സ്ഥാപനത്തിന്‍റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടു. തുക തിരികെ നൽകാമെന്ന് കമ്പനി ഉറപ്പു നല്‍കിയതായും യുവാവ് പറഞ്ഞു. തന്‍റെ ജീവിതത്തില്‍ തന്നെ ആദ്യമായാണ് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഇങ്ങനെയൊരു തട്ടിപ്പ് ഉണ്ടാകുന്നത് എന്നാണ് ജെറി പറയുന്നത്.
Previous Post Next Post