ന്യൂഡല്‍ഹി : ദി കേരള സ്‌റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമയുടെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയും കോടതി പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സിനിമയില്‍ വിദ്വേഷ ഉള്ളടക്കമുണ്ടെന്നും കൃത്രിമമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ചൂണ്ടിക്കാട്ടി വിലക്കിനെ ബംഗാള്‍ സര്‍ക്കാര്‍ ന്യായീകരിച്ചു.
സാമുദായിക പ്രശ്‌നങ്ങളിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും നയിച്ചേക്കാമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വാദിക്കുന്നു. തമിഴ് നാട്ടില്‍ കേരള സ്റ്റോറി നിരോധിച്ചിട്ടില്ലെന്നും മോശം നിലവാരം മൂലം തിയറ്റര്‍ ഉടമകള്‍ നിര്‍ത്തിവച്ചതാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
കേരള സ്റ്റോറി നിരോധിക്കാന്‍ തയാറാകാത്ത കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീലും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലിയാണ് ഹര്‍ജി നല്‍കിയത്.