തിരുവനന്തപുരം : കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ പ്രസിഡൻ്റായി വി.എസ്. ജോൺസണെയും (മാതൃഭൂമി) ജനറൽ സെക്രട്ടറിയായി ജയിസൺ മാത്യുവിനെയും (ദീപിക) തെരഞ്ഞെടുത്തു. തിരുവനന്തപുരത്തു നടന്ന ഇരുപതാം സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
മറ്റു ഭാരവാഹികൾ: ആർ. രാധാകൃഷ്ണൻ (ജന്മഭൂമി), ജയകുമാർ തിരുനക്കര (മലയാള മനോരമ), മല്ലികദേവി ആർ. (ജനയുഗം) - വൈസ് പ്രസിഡൻ്റുമാർ, സി.ആർ. അരുൺ (മാതൃഭൂമി), എസ്. ഉദയകുമാർ (കേരള കൗമുദി), വിജി മോഹൻ (ദേശാഭിമാനി) - സെക്രട്ടറിമാർ,
ട്രഷറർ എം. ജമാൽ ഫൈറൂസ് (മാധ്യമം).
എക്സിക്യൂട്ടീവ് അംഗങ്ങൾ: സിജി ഏബ്രഹാം, ടി.പി. സന്തോഷ്, ഒ.സി. സചീന്ദ്രൻ (മാതൃഭൂമി), ടി.എം. അബ്ദുൾ ഹമീദ്, ഫസലു റഹ്മാൻ (മാധ്യമം), കെ.എസ്. സാബു (കേരള കൗമുദി), സി.ടി. അയ്മു (ചന്ദ്രിക), കെ.കെ. മധു (സിറാജ്), വി. എ. മജീദ് (തേജസ്), രാധാകൃഷ്ണൻ (ഇന്ത്യൻ എക്സ്പ്രസ്), എം.കെ. അൻവർ (സുപ്രഭാതം).