പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റിൽ



 *ഇസ്ലാമാബാദ് : പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍.

ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ചാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകളില്‍ ജാമ്യം തേടാനാണ് ഇമ്രാന്‍ ഖാന്‍ കോടതിയിലെത്തിയത്.


أحدث أقدم