ദുബായില്‍ ഭര്‍ത്താവുമായെത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടി എന്ന് പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം ഒളിച്ചോടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ദുബായില്‍ ജോലിയുള്ള ഫയാസ് എന്ന യുവാവുമായി പ്രണയത്തില്‍ ആകുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ദുബായിലെത്തിക്കാന്‍ കെ കെ ഫയാസ് എന്ന ചെറുപ്പക്കാരന്റെ ബുദ്ധിയായിരുന്നു യുവതിയുടെ ദുബായ് യാത്രയ്ക്ക് പിന്നില്‍.
കാമുകിയായ യുവതിയോട് വിമാനം കയറി വരുവാന്‍ പറഞ്ഞപ്പോള്‍ തനിച്ച് വിമാനം കയറാന്‍ ഭയം ആണെന്ന് ഫയാസിനെ അറിയിക്കുകയായിരുന്നു. അതിനു ഫയാസ് നിര്‍ദ്ദേശിച്ചത് ഭര്‍ത്താവിനേയും കൂട്ടിനു കൂട്ടിക്കോളൂ എന്നായിരുന്നു. തുടര്‍ന്ന് കാമുകിയെ ദുബായില്‍ എത്തിക്കാന്‍ ഫയാസ് അവളുടെ ഭര്‍ത്താവിനും കുട്ടിക്കും ഉള്‍പ്പെടെ വിസ എടുത്ത് നല്‍കുകയായിരുന്നു. വിസ എടുത്ത് നല്‍കിയെങ്കിലും ഭര്‍ത്താവിന്റെ പണം മുടക്കിയാണ് നാദാപുരം സ്വദേശിനിയായ യുവതിയും കുടുംബവും ദുബായില്‍ എത്തുന്നത്.
ദുബായിയില്‍ എത്തിയ യുവതി കാമുകനായ ഫയാസിനെ കണ്ടപ്പോള്‍ അയാളുടെ കൂടെ പോകുന്ന വീഡിയോ ഇപ്പോള്‍ ഭര്‍ത്താവ് തന്നെ എടുത്ത് പങ്കുവയ്ച്ചിരിക്കുകയാണ്. ദുബായിയില്‍ എത്തി രണ്ടരവയസ്സുള്ള കുഞ്ഞിനെ ഭര്‍ത്താവിന്റെ കയ്യില്‍ ഏല്‍പ്പിച്ച് വാണിമേല്‍ മാമ്പിലാക്കൂല്‍ സ്വദേശിയായ കാമുകനൊപ്പം പോകുന്നതാണ് വീഡിയോയില്‍.യുവതിയും കാമുകനും എല്ലാം പറഞ്ഞ് ഉറപ്പിച്ച പദ്ധതിയായിരുന്നു എന്നും വീഡിയോയില്‍ വ്യക്തമാണ്. ഭര്‍ത്താവ് പുറകില്‍ നിന്ന് തിരികെ വിളിച്ചിട്ടും യുവതി തിരിഞ്ഞ് പോലും നോക്കാതെ കാമുകനൊപ്പം പോകുന്നതും കാണാം.