എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവ് മരിച്ച നിലയിൽ



 കൊച്ചി : എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. ഷാഫിന്റെ മകന്‍ മോനിസിനെ കഴിഞ്ഞ ദിവസം എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെ ടൊയ്‌ലറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷാഫിഖിനെ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഇന്നു രാവിലെ വീണ്ടും എന്‍ഐഎ ഓഫിസില്‍ എത്താനിരിക്കെയാണ് ഷാഫിഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Previous Post Next Post