12കാരിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് ഉപദ്രവിച്ചെന്ന പരാതിയില്‍ വയോധികൻ അറസ്റ്റിൽ




ആനക്കര: 12കാരിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് ഉപദ്രവിച്ചെന്ന പരാതിയില്‍ വയോധികൻ അറസ്റ്റിൽ. പൂക്കോട് പഞ്ചായത്തിലെ ഇരിങ്കപുറം സ്വദേശി കാദര്‍ (75) ആണ് പിടിയിലായത്. ചാലിശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ബന്ധുവായ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ച് വരികയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചാലിശ്ശേരി സി.ഐ സതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
أحدث أقدم