സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റാക്കാം, യുവതിയിൽ നിന്ന് 25 ലക്ഷം തട്ടി; അറസ്റ്റ്



 തൊടുപുഴ; സിനിമാ മേഖലിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. തിരുവനന്തപുരം മഞ്ഞമല മേൽതോന്ന യ്ക്കൽ താറാവിള വീട്ടിൽ സുരേഷ്‌ കുമാർ(49) ആണ് അറസ്റ്റിലായത്.

 തട്ടിപ്പിന് ഇരയായ ഇടുക്കി കോഴിമല സ്വദേശിയായ യുവതി യുടെ പരാതിയിലാണ് നടപടി. 

ബ്യൂട്ടിഷ്യൻ കോഴ്സ് പഠിച്ച യുവതിക്ക് സിനിമാ മേഖലയിൽ മേക്കപ്പ് ജോലി ലഭ്യമാ ക്കാമെന്നു വിശ്വസിപ്പിച്ച് 25 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടി യെടുത്തത്. കൂടാതെ യുവതിക്ക് വീടുവ യ്ക്കാനായി സാമ്പ ത്തിക സഹായവും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ ഇയാളെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 


മറ്റു പലയിടങ്ങളിലും സമാനമായ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം പാറശാല, പോത്തൻ കോട്, തൃശൂർ ഈസ്റ്റ്, എറണാകുളം ചേരാന ല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള പല യുവതി കളെയും സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും വൻതുക തട്ടിയെടു ക്കുകയും ചെയ്തതായി ഇയാൾക്കെതിരെ കേസുണ്ട്. തട്ടിപ്പിനു ശേഷം തമിഴ്‌നാട്ടിലും കേരളത്തിലുമായി കറങ്ങിനടന്ന് വീണ്ടും തട്ടിപ്പു നടത്തുന്നതാ യിരുന്നു ഇയാളുടെ രീതി.

Previous Post Next Post