എഐ ക്യാമറയിൽ വിഐപികളും കുടുങ്ങി; ഇതുവരെ നിയമലംഘനം നടത്തിയത് 36 വിഐപി, സർക്കാർ വാഹനങ്ങൾ






 തിരുവനന്തപുരം : നിയമലംഘനത്തിന് റോഡ് ക്യാമറയിൽ കുടുങ്ങിയ വിഐപി പട്ടികയിൽ എംപിമാരും എംഎൽഎമാരും.

 ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രം വിഐപികളുടേതും സർക്കാരിന്റേതുമുൾപ്പെടെ 36 വാഹനങ്ങൾ നിയമലംഘനത്തിന് ക്യാമറയുടെ കണ്ണിൽ പ്പെട്ടിട്ടുണ്ട്. ചെലാൻ തയ്യാറായാൽ മാത്രമേ എതുതരം നിയമ ലംഘനമാണെന്ന വിവരം ലഭിക്കൂ.

കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ കാർ, എറണാകുളം എംപി ഹൈബി ഈഡന്റെ കാർ, തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലിന്റെ കാർ, തമിഴ്നാട്ടിൽ നിന്നുള്ള ഒരു എംഎൽഎയുടെ വാഹനം, കോഴിക്കോട് കൊടുവള്ളിയിൽ എംഎൽഎ ബോർഡ് വച്ച കാർ, മൂവാറ്റുപുഴ നഗരസഭാ ചെയർമാ ന്റെ വാഹനം, മാവേലി ക്കരയിൽ തഹസിൽ ദാരുടെ വാഹനം, കൊട്ടാരക്കരയിൽ പൊലീസ് വാഹനം, സുൽത്താൻ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റുമാരുടെ വാഹനം, ചേലക്കര, പഴയന്നൂർ, താമരക്കുളം,എഴുകോൺ പഞ്ചായത്തുകളുടെ വാഹനം, വടകര നഗര സഭ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവ യുടെ വാഹനങ്ങൾ ക്യാമറയിൽ കുടുങ്ങി യവയാണ്. 

എന്നാൽ, ഈ വാഹന ങ്ങളിൽ പലതിൻ്റേയും രജിസ്റ്റേർഡ് ഓണർ സർക്കാരോ സർക്കാർ വകുപ്പു മേധാവികളോ ആണ്. അതുകൊണ്ട് നടപടി എങ്ങനെ ആകുമെന്ന് കണ്ടറിയണം.


أحدث أقدم