എ ഐ ക്യാമറ തകർന്നു… ഇടിച്ച വാഹനം നിര്‍ത്താതെ പോയി


പാലക്കാട് : പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകർന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനം മനപ്പൂ‍ര്‍വം ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ഊ‍ര്‍ജിതമാക്കി.
أحدث أقدم