കേരളത്തില്‍ നിന്നും ഗുജറാത്തിലെക്കുള്ള ട്രെയിനില്‍ വീണ്ടും മോഷണം, 5 പവന്‍ സ്വര്‍ണവും 30000 രൂപയും നഷ്ട്ടപെട്ടു

കഴിഞ്ഞ ദിവസം കൊച്ചുവേളിയില്‍ നിന്നും പോര്‍ബന്ദറിലെക്ക് പുറപ്പെട്ട 20909 നമ്പര്‍ കൊച്ചുവേളി പോര്‍ബന്ദര്‍ എക്സ്പ്രെസ്സില്‍ ആണ് ഒറ്റക്ക് യാത്ര ചെയ്ത വീട്ടമ്മ മോഷണത്തിന് ഇര ആയിരിക്കുന്നത്. A2 കോച്ചില്‍ ഷൊര്‍ണൂരില്‍ നിന്നും ബറോഡക്ക് യാത്ര ചെയ്തിരുന്ന ആളിന്‍റെ ബാഗ്‌ ആണ് ഉടുപ്പിക്കും ഗോവക്കും ഇടയില്‍ ഇന്ന് പുലര്‍ച്ചെ മോഷണം പോയത്. മോഷണം പോയ ബാഗ്‌ B6 കോച്ചിന്‍റെ ബാത്‌റൂമില്‍ നിന്നും കണ്ടത്തി. ബാഗില്‍ ഉണ്ടായിരുന്ന 5 പവനോളം വരുന്ന സ്വര്‍ണ ആഭരണങ്ങളും, ഒരു ഡയ്മണ്ട് കമ്മലും, 13000 രൂപയും നഷ്ട്ടപെട്ടു.
أحدث أقدم