ജമ്മുകശ്മീരില്‍ ശക്തമായ ഭൂചലനം; തീവ്രത 5.4; ഉത്തരേന്ത്യയിലും പ്രകമ്പനം





 ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ ശക്തമായ ഭൂചലനം. ഇതിന് പിന്നാലെ ഡല്‍ഹിയിലും ഉത്തേരേ ന്ത്യയിലെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം രേഖപ്പെടു ത്തി. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ജമ്മുവില്‍ 5.4 തീവ്രത രേഖപ്പെ ടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജമ്മുവില്‍ ഭൂചലനത്തെ തുടര്‍ന്ന ഭയന്ന് കുട്ടികള്‍ സ്‌കൂളില്‍ നിന്നും കടകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഒാടിയതായി ഗ്രാമവാസികള്‍ പറഞ്ഞു.

 കഴിഞ്ഞയാഴ്ചയില്‍ ഉണ്ടായ ഭൂചലനത്തെ ക്കാള്‍ വലിയ ഭൂചലന മാണ് ഇന്ന് അനുഭവപ്പെ ട്ടതെന്നും നാട്ടുകാര്‍ പറഞ്ഞു.
أحدث أقدم