തമിഴ്നാട് സെക്രട്ടറിയേറ്റില്‍ വൈദ്യുതി മന്ത്രിയുടെ ഓഫീസിൽ ഇ ഡി റെയ്ഡ്


 ചെന്നൈ : തമിഴ്നാട് സെക്രട്ടറിയേറ്റില്‍ ഇഡി റെയ്ഡ്. സെക്രട്ടറിയേറ്റി ലെ വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി യുടെ ഓഫീസിലാണ് പരിശോധന.

ഗതാഗത വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് എൻഫോ ഴ്സ്മെന്റ് വിഭാഗം മന്ത്രിക്കെതിരെ അന്വേഷണം നടത്തി വരികയാണ്. ഇതിൻ്റെ ഭാഗമായിട്ടാണ് പരിശോധന എന്നാണ് സൂചനകള്‍.

സെന്തിലിൻ്റെ സഹോദരൻ്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും കഴിഞ്ഞ ആഴ്ച ഇഡി പരിശോധന നടത്തി യിരുന്നു. ഇത്തവണ മന്ത്രിയുടെ ചെന്നൈ യിലെ കരൂരിലുള്ള വസതിയിലും പരിശോധന നടക്കുന്നു ണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

2011-15 കാലഘട്ടത്തില്‍ അന്തരിച്ച ജെ. ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു സെന്തില്‍ ബാലാജി.
أحدث أقدم