ഗുരുവായൂര്‍ ഭണ്ഡാര വരവായ് ജൂണ്‍ മാസം ലഭിച്ചത് 5.46 കോടിരൂപ; 2 കിലോ ഗ്രാം സ്വര്‍ണവും 29 കിലോയോളം വെള്ളിയും ലഭിച്ചു



 തൃശൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി അഞ്ച് കോടി 46 ലക്ഷത്തി 263 രൂപ (5,46,00,263 രൂപ) ലഭിച്ചു.

രണ്ട് കിലോ 731 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണ വും 28 കിലോ 530ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 10 കറന്‍സി യും 500 ന്റെ 32 കറന്‍ സിയും ഉണ്ടായിരുന്നു. 

യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂര്‍ ശാഖക്കായിരുന്നു എണ്ണല്‍ ചുമതല. ഇതിന് പുറമെ ക്ഷേത്രംകിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ-ഭണ്ഡാരം വഴി മേയ് എട്ട് മുതല്‍ ജൂണ്‍ നാല് വരെ 187731 രൂപയും ലഭിച്ചു.
أحدث أقدم