സേവാഭാരതിയുടെ ആംബുലൻസിന് നേരെ ആക്രമണം.


കണ്ണൂർ: സേവാഭാരതിയുടെ ആംബുലൻസിന് നേരെ ആക്രമണം. കണ്ണൂർ ജില്ലയിലെ തലശ്ശേരി കൂടാളിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ആംബുലൻസിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. വിപിൻ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ഭൗതിക ദേഹവുമായി ഇരിട്ടിയിൽ എത്തിയതായിരുന്നു ആംബുലൻസ്. മൃതദേഹം ശ്മശാനത്തിലേക്ക് എത്തിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. പിന്നീട് അതിക്രൂര ആക്രമണമാണ് ആംബുലൻസിലുള്ളവർ നേരിട്ടത്. മർദ്ദിച്ചത് സിപിഎം പ്രവർത്തകർ എന്നാണ്സേവാഭാരതി ആരോപിക്കുന്നത്.
Previous Post Next Post