ട്രോളിംഗ് നിരോധനത്തിന് ശേഷം വള്ളങ്ങളിൽ ചാകര


കണ്ണൂർ: ട്രോളിംഗ് നിരോധനത്തിന് ശേഷം വള്ളങ്ങളിൽ ചാളമീൻ ചാകര. കണ്ണൂർ അഴീക്കോട് നിന്ന് മത്സബന്ധനത്തിന് പോയ വള്ളങ്ങൾക്കാണ് ചാകര കിട്ടിയത്. ഒരു വളളത്തിൽ മാത്രം 30 ലക്ഷത്തോളം രൂപയുടെ ചാളയാണ് ലഭിച്ചത്. കൂടാതെ ഇതേ നിരക്കിൽ മറ്റു പല മത്സ്യത്തൊഴിലാളികൾക്കും ചാകര ലഭിച്ചു. ട്രോളിങ് നിരോധനം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് വള്ളങ്ങൾ മീൻ പിടിക്കാൻ പോകുന്നതും.
أحدث أقدم