ഒഡീഷ ട്രെയിന്‍ ദുരന്തം : സിംഗ്നലിംഗ് ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍, ഇയാളുടെ വീട് സിബിഐ സീല്‍ ചെയ്തു



 ബാലാസോര്‍ : ഒഡീഷയില്‍ ട്രെയിന്‍ ദുരന്തത്തില്‍ സോറോ സെക്ഷനിലെ സിംഗ്നലിം ഗ് ജൂനിയര്‍ എന്‍ജിനിയ ര്‍ ഒളിവില്‍. ഇയാളുടെ ബാലാസോറിലെ വീട് സിബിഐ സീല്‍ ചെയ്തു. ചോദ്യം ചെയ്യ ലിന് പിന്നാലെയാണ് ഒളിവില്‍ പോയത്.

തിങ്കളാഴ്ച രാവിലെ ഇയാളുടെ ബാലാ സോറിലെ വീട്ടി ലെത്തിയ സിബിഐ സംഘമാണ് വീട് സീല്‍ ചെയ്തത്. സിബിഐ സംഘം ജൂനിയര്‍ എന്‍ജിനിയര്‍ അമീര്‍ ഖാന്‍റെ അന്നപൂര്‍ണ റൈസ് മില്ലിന് സമീപ മുള്ള വാടക വീടാണ് സീല്‍ ചെയ്തത്.

വീട് പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണെന്ന് മനസിലായതോടെയാണ് സീല്‍ ചെയ്തത്. വീട് നിരീക്ഷണത്തിലാ ണെന്നും സിബിഐ വിശദമാക്കി. 

ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ വീട് അടച്ചിട്ട നിലയിലാണെന്നാണ് അയല്‍വാസികള്‍‌ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

നേരത്തെ സിബിഐ അന്വേഷണ സംഘം ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യു കയും പാനലും മറ്റ് ഉപകരണങ്ങളും തെളി വായി ശേഖരിക്കുക യും ചെയ്തിരുന്നു. സ്റ്റേഷനിലെ ജീവനക്കാ രുടെ മൊബൈല്‍ ഫോ ണുകളും ലോഗ് ബുക്കു കളും അന്വേഷണ സം ഘം ശേഖരിച്ചിരുന്നു.
ജൂണ്‍ 2 ന് ട്രയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ ദുരന്തത്തിൽ 292 പേരാണ് കൊല്ലപ്പെട്ടത്.


أحدث أقدم