മദ്രസയിൽ വെച്ച് പെൺകുട്ടികൾക്ക് നേരെ ലൈംഗീക അതിക്രമം; മൂന്ന് മദ്രസ അദ്ധ്യപകർ ഉൾപ്പടെ നാലുപേർ പിടിയിൽ


മലപ്പുറം: പോക്സോ കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. മദ്രസയിൽ പഠനത്തിനായി എത്തിയ പെൺകുട്ടികൾക്ക് നേരെയാണ് ഇവർ ലൈംഗീക അതിക്രമം നടത്തിയത്. മദ്രസ അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ് (50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി (67 ) എന്നിവരെയും വെളിയങ്കോട് തൈപ്പറമ്പിൽ ബാവ (54) യുമാണ് പോലീസ് പിടിയിലായത്.

സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടയിലാണ് വിദ്യാർത്ഥിനികൾ ദുരനുഭവം ഉണ്ടായതായി വെളിപ്പെടുത്തിയത്. മൂന്നു പെൺകുട്ടികളുടെ മൊഴി അനുസരിച്ച് ചൈൽഡ് ലൈനിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മൂന്ന് കൂട്ടികളും അഞ്ചാം തരം വിദ്യാർത്ഥികളാണ്. മദ്രസ അദ്ധ്യാപകർ മദ്രസയിൽ വെച്ചും ബാവ സ്വന്തം വീട്ടിൽവെച്ചുമാണ് കുട്ടികൾക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
أحدث أقدم