ടിപ്പുവിന്റെ സ്മാരകം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി


മഹാരാഷ്ട്രയിൽ ടിപ്പു സുൽത്താൻ സ്മാരകം അനധികൃതമായി നിർമിച്ചെന്നാരോപിച്ച് സ്മാരകം പൊളിച്ചു നീക്കി. പ്രാദേശിക ഹിന്ദുക്കൾ പരാതി നൽകിയതിനെ തുടർന്നാണ് ധുലെ എം.എല്‍.എ ഫറൂഖ് ഷാ അന്‍വര്‍ ബുൾഡോസർ ഉപയോഗിച്ച് സ്മാരകം നശിപ്പിച്ചത്. -സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ നിര്‍മിച്ചതിനാലാണ് സ്മാരകം പൊളിച്ച് നീക്കുന്നതെന്നാണ് വിശദീകരണം. ടിപ്പു സ്മാരകത്തെ ചൊല്ലി ബിജെപിയും തീവ്ര ഹിന്ദു സംഘടനകളും കടുത്ത പ്രക്ഷോഭം ഉയര്‍ത്തിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് ജില്ലാ ഭരണകൂടം സ്മാരകം പൊളിക്കാന്‍ തീരുമാനിച്ചത്.

അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും സമാധാനം പാലിക്കണമെന്നും ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്മാരകം പൊളിക്കുന്നത് സംബന്ധിച്ച് എം.എല്‍.എയെ വിവരം ധരിപ്പിച്ചിരുന്നുവെന്നും സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനായി വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയ്യാറായെന്നും പൊലീസ് പറഞ്ഞു.
Previous Post Next Post