കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ നീർനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്. രണ്ടു വിദ്യാർത്ഥികൾക്കാണ് നീർനായയുടെ കടിയേറ്റത്. കൊടിയത്തൂർ കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന റാബിൻ (13), അദ്ഹം (13) എന്നീ വിദ്യാർത്ഥികൾക്കാണ് കടിയേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു
ജോവാൻ മധുമല
0
Tags
Top Stories